പീരുമേട്: വയോജനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ നടത്തി. വയോജന പെൻഷനിലെ കേന്ദ്ര വിഹിതം200 രൂപയിൽ നിന്ന്5000 രൂപ ആക്കുക. കേന്ദ്ര വയോജന നയം പ്രഖ്യാപിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. വി .എസ്.പ്രസന്നൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പി.എസ്.ഷംസുദീൻ, സി. വിജയകുമാർ, കെവി. വർഗ്ഗീസ്, എന്നിവർ സംസാരിച്ചു.