താടുപുഴ: ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ജില്ലാ ഒളിമ്പിക് ഗെയിംസ് മത്സരങ്ങളുടെ സമാപനവും സമ്മാന ദാനവും ശനിയാഴ്ച വൈകന്നേരം 4 ന് മുട്ടം റൈഫിൾ ക്ലബ്ബ് ഹാളിൽ നടക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഒളിമ്പിക് ഗെയിംസ് സമാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യാതി ഥി യായിരിക്കും. ജില്ലാ പഞ്ചായത്തംഗം എം.ജെ.ജേക്കബ്ബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ബിജു, മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ , മുട്ടം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജേഷ്, പഞ്ചായത്തംഗം സൗമ്യ സാജ് വിൻ, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി.രാജു തരണിയിൽ, മുട്ടം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ ഒളിമ്പിക് ഗെയിീസി ൽ പങ്കെടുത്ത 22കായിക ഇനങ്ങളിലെയും ഓവറോൾ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്യും.