രാജാക്കാട് :മർച്ചന്റ്‌സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നാല്പത്തിരണ്ടാം വാർഷികവും കുടുംബ സംഗമവും 20 ന് ഉച്ചകഴിഞ്ഞ് 2 മുതൽ രാജാക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിലെ ടി.നസുറുദിൻ നഗറിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം വി.കെ മാത്യു അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വി.എസ് ബിജു സ്വാഗതം ആശംസിക്കും. മന്ത്രി റോഷി അഗസ്റ്റ്യൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. എം.എം മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് അംഗങ്ങൾക്കുളള സ്‌നേഹോപഹാരം കെ.വി വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ വിതരണം ചെയ്യും. മുൻകാല പ്രവർത്തകരേ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ആദരിക്കും. സംഘടനാ കുടുംബാംഗങ്ങളായ ജനപ്രതിനിധികളെ ജില്ലാജനറൽ സെക്രട്ടറി കെ.പി ഹസ്സൻ ആദരിക്കും, ജില്ല ട്രഷറർ സണ്ണി പൈമ്പിള്ളിൽ ലാഭവിഹിതം വിതരണം ചെയ്യും. സംഘടനാ കുടുംബാംഗമായ സിനിമ സീരിയൽ താരം നൂബിൻ ജോണിയെ സംസ്ഥാന കൗൺസിൽ അംഗം അബ്ദുൾ കലാം ആദരിക്കും. സംഘടനാ നേതാക്കളായ സിബി കൊച്ചു വള്ളാട്ട്,സജിമോൻ ജോസഫ്, ടി.ടി ബൈജു , ബെന്നി ജോസഫ് , വി.എൻ ഷാജി, ആശ ശശികുമാർ, പി.ബി മുരളിധരൻ നായർ,വി.സി ജോൺസൺ, കെ.എസ് ശിവൻ എന്നിവർ വിവിധ മേഖലകളിൽ വിജയം നേടിയ വ്യാപാരി കുടുംബാംഗങ്ങളേയും, ജീവനക്കാരേയും ആദരിക്കും.തുടർന്ന് വ്യാപാരിയും കുടുംബബന്ധവും എന്ന വിഷയത്തിൽ അഡ്വ. ദിനേശ് വാര്യർ ക്ലാസ് നയിക്കും.വാർഷികം പ്രമാണിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ രാജാക്കാട്ട് കടകൾ അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.