ചെറുതോണി : ഉപ്പുതോട് സെന്റ് ജോസഫ് പള്ളി തിരുനാൾ ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും. ഇന്ന് രാവിലെ 10 ന് പള്ളിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും , വൈകിട്ട് നാലിന് വിശുദ്ധ കുർബാനയും നടക്കും. നാളെ രാവിലെ 8 ന് കൊടിയേറ്റും , ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേലിന്റെ നേതൃത്വത്തിൽ ദിവ്യബലിയും നടക്കും. ഫാ.ഡോ. അലക്‌സ് വേലച്ചേരിൽ തിരുനാൾ സന്ദേശം നൽകും . 9 30 നും വൈകിട്ട് 5 30 നും പള്ളിചുറ്റി പ്രദക്ഷിണവും , 4 ന് ഫാ. മാത്യു മേക്കലിന്റെ നേതൃത്വത്തിൽ ദിവ്യബലിയും, ഫാ. സെബാസ്റ്റ്യൻ മഠത്തിശ്ശേരി നൽകുന്ന തിരുനാൾ സന്ദേശവും ഉണ്ടാവും. മൂന്നാം ദിവസമായ ഞായറാഴ്ച ഫാ. ജോബി മൈലക്കൽ മുഖ്യകാർമ്മികത്വം വഹിക്കുന്ന സമൂഹബലിയും ഫാ. ഫിലിപ്പ് പെരുന്നാട്ടിന്റെ തിരുനാൾ സന്ദേശവും ഉണ്ടാകും. ഫാ. അബ്രഹാം അഴകത്ത് ഫാ. സജി അരിമറ്റം, ഫാ. വികാസ് കുന്നത്തുംപാറയിൽ ,ഫാദർ ജയ്‌മോൻ വേങ്ങച്ചേരിൽ , ഫാ. സെബാസ്റ്റ്യൻ വടക്കേൽ , ഫാ. ജേക്കബ് മങ്ങാടപ്പള്ളി എന്നിവരും തിരുകർമ്മങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കും. വൈകിട്ട് 5 ന് ടൗൺ പ്രദക്ഷിണവും , 630ന് വാദ്യമേളങ്ങളും തുടർന്ന് ആകാശവിസ്മയവും സംഘടിപ്പിച്ചിട്ടുണ്ട്.