നെടുങ്കണ്ടം : പാമ്പാടുംപാറ കാഞ്ഞിരത്തുംമൂട് തെക്കേകുരിശുമല ആദിയാർപുരം മുണ്ടിയെരുമ റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണപ്രവർത്തനങ്ങൾ നാളെ നടക്കും. രാവിലെ 8.30 ന് മുണ്ടിയെരുമയിൽ എം.എം. മണി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ . ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ നായർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുകേഷ് മോഹനൻ, സി.എം. കുര്യാക്കോസ്, ജനപ്രതിനിധികളായ സി.എസ്. യശോധരൻ, സി.വി. ആനന്ദ്, പി.റ്റി. ഷിഹാബ്, സിനി സന്തോഷ് മറ്റ് രാഷ്ട്രീയ, സാമൂഹിക നേതാക്കൾ പങ്കെടുക്കും.