 
കട്ടപ്പന: കക്കാട്ടുകടയിൽ സ്വകാര്യ ബസും ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാരന് ന പരുക്കേറ്റു. കക്കാട്ടുകട പാലയ്ക്കൽ ജോസിനാണ് പരുക്കേറ്റത് ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.കട്ടപ്പനയിൽ നിന്നും ഉപ്പുതറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് എതിർ ദിശയിൽ വന്ന സ്‌കൂട്ടറിൽ ഇടിച്ചത്.ബസിന് മുൻപിൽ പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ റോഡിലെ ഗർത്തം കണ്ട് സ്പീഡ് കുറച്ചതോടെ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ബസ് പൊടുന്നനെ വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്. സ്‌കൂട്ടർ ബസിന് അടിയിൽ അകപ്പെട്ടെങ്കിലും ജോസ് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.നരിയമ്പാറ മുതൽ കാഞ്ചിയാർ വരെയുള്ള റോഡിലെ കുഴികൾ മൂലം ദിവസേന നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.നിർദ്ദിഷ്ഠ മലയോര ഹൈവേയുടെ ഭാഗമായതിനാൽ അറ്റകുറ്റപ്പണിയ്ക്കായി നൽകിയ ടെൻഡർ റദ്ദാക്കിയതായിട്ടാണ് വിവരം.