തൊടുപുഴ: ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് എറണാകുളം മേഖല ജോയിന്റ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ശിൽപശാല നടത്തി. തൊഴിലാളി സംഘടനാ നേതാക്കൾക്കും തൊഴിലാളികൾക്കുമായാണ് ഏകദിന ശില്പശാല നടത്തിയത്. തൊടുപുഴയിൽ നടത്തിയ പരിപാടി നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് എറണാകുളം ജോയിന്റ് ഡയറക്ടർ കെ. ജയചന്ദ്രൻ അദ്ധ്യക്ഷനായി. തൊടുപുഴ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ റോബർട്ട്.ജെ. ബെഞ്ചമിൻ, സേഫ്ടി സെൽ ഇൻസ്‌പെക്ടർ ലാൽ വർഗീസ്, തൊഴിലാളി സംഘടനാ നേതാക്കളായ കെ.എം. ബാബു, പി.പി. ജോയ്, ഷീബ സാബു എന്നിവർ സംസാരിച്ചു. ഇൻസ്‌പെക്ടർ ഷാജികുമാർ, ഡോ: അമൽഎന്നിവർ ക്ലാസുകൾ നയിച്ചു.