നെടുങ്കണ്ടം :ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 23ന് നടക്കും. മുന്നണി ധാരണ പ്രകാരം സിപിഐ പ്രതിനിധി ബിൻസി ജോണി രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് ധാരണ പ്രകാരം കേരള കോൺഗ്രസ്(എം) പ്രതിനിധിയാകും വൈസ് പ്രസിഡന്റാവുക. അവസാന ടേമിൽ സിപിഎം പ്രതിനിധി വൈസ് പ്രസിഡന്റാകും.
14 വാർഡുകളുള്ള ഇരട്ടയാർ പഞ്ചായത്തിൽ എൽഡിഎഫ്9, യുഡിഎഫ്5 എന്നിങ്ങനെയാണ് കക്ഷിനില.