തൊടുപുഴ: യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന യുക്രൈനിലെയും റഷ്യയിലെയും കുട്ടിളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്
വെങ്ങല്ലൂർ ടി. എം. യു. പി സ്‌കൂളിൽ യുദ്ധവിരുദ്ധ അസംബ്ലി നടത്തി. യുദ്ധത്തിനെതിരെയുള്ള പ്ലാക്കാർഡുകളുമായാണ് കുട്ടികൾ അസംബ്ലിക്ക് അണിനിരന്നത്.പെരുമ്പിള്ളിച്ചിറ അൽഅസ്ഹർ ടി.ടി.ഐ പ്രിൻസിപ്പാൾ പി.ആർ.രാമകൃഷ്ണൻ നായർ യുദ്ധവിരുദ്ധസന്ദേശം നൽകി. ഹെഡ്മാസ്റ്റർ വി.എം ഫിലിപ്പച്ചൻ, സി.വി.ജയിംസ്, ജോസഫ് ഷാജി അരൂജ എന്നിവർ പ്രസംഗിച്ചു.