
നടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള കലോത്സവം കൂട്ടാർ എസ്.എൻ ഓഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു.പി. ആർ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .മിനി പ്രിൻസ് കലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളും സ്‌പെഷ്യൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. ലളിതഗാനം,നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് വരും വർഷത്തെ പദ്ധതിയിൽ ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സമഗ്ര പദ്ധതികളും ടൂർ പ്രോഗ്രാമുകളും ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡ്ന്റ് മിനി പ്രിൻസ് അറിയിച്ചു.