road

പൂച്ചപ്ര: ജില്ലാ പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപാ അനുവദിച്ച് പുനർനിർമ്മാണം പൂർത്തിയാക്കിയ പൂച്ചപ്ര വെസ്റ്റ്കുമ്പക്കയം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ.എം.ജെ.ജേക്കബ് നിർവഹിച്ചു. വാർഡ് അംഗം ഷേർലി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു, പഞ്ചായത്തംഗം വി .കെ കൃഷ്ണൻ, കേരളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോണി നരിക്കാട്ട്, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ ചെമ്പകത്തിനാൽ, സജി ചെറുവള്ളിൽ, ചന്ദ്രശേഖരൻ പാറേപ്പുര, ജോസ് ഇടയാൽ ശിവരാമൻ വാഴപ്പള്ളി, ഗോപാലൻ മൂട്ടത്തിൽ, ലളിത കല്ലംപ്ലാക്കൽ, ശിവൻ ഉറുമ്പിൽ, ജോസ് പള്ളിപ്പറമ്പിൽ, അജേഷ് എള്ളിൽ എന്നിവർ പ്രസംഗിച്ചു