മുട്ടം:വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടം ഗ്രാമപഞ്ചായത്ത്‌ പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷൈജാ ജോമോൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യാ, അഡ്വ: അരുൺ ചെറിയാൻ പൂച്ചക്കുഴി,സൗമ്യാ സാജബിൻ, റെൻസി സുനീഷ്,ടെസി സതീഷ്, സെക്രട്ടറി ഷീബാ കെ സാമുവൽ,വിഇഒമാരായ അനു ചന്ദ്രൻ, ജോസൻ, ദീപാ എന്നിവർ സംസാരിച്ചു.