വെള്ളിയാമറ്റം: വെള്ളിയാമറ്റം സെന്റ് ജോസഫ്സ് യു.പി സ്കൂളിൽന്റെ എഴുപത്തി രണ്ടാമത് വാർഷികം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ അംഗംറ്റെസിമോൾ മാത്യു ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷേർളി ജോസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ .ഫാ. ഇമ്മാനുവൽ വരിക്കമാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സെലീനാമ്മ ഡേവിഡ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് സജി മൈലാടി, എം പി ടി എ ചെയർപേഴ്സൺ ഡാനി ജോസ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. സോഫി ജോസഫ് സ്വാഗതവും . നയൻ മാത്യു നന്ദിയും പറഞ്ഞു..