കുഴിത്തൊളു : എസ്.എൻ.ഡി.പി യോഗം 3742ാം നമ്പർ കുഴിത്തൊളു ശാഖായോഗത്തിന്റെ സംയുക്ത വാർഷിക പൊതു യോഗംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ശാഖ ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനം പ്രസംഗിക്കും. എല്ലാ ശാഖാംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ശാഖ സെക്രട്ടറി കെ.ആർ. ദിനേശൻ അറിയിച്ചു.