നെടുങ്കണ്ടം: സ്‌കൂളിൽ കയറാതെ കറങ്ങാൻ പോകുന്ന വിദ്യാർത്ഥികളെ തപ്പി കണ്ടുപിടിക്കുക എന്നത് പോലീസിന്റെ സ്ഥിരം ജോലിയായി മാറുന്നു.ഉടൂമ്പൻചോല പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്‌കൂളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിൽ പോകാൻ വേണ്ടി വീട് വീട്ട് ഇറങ്ങിയ രണ്ട് പേരും വീട്ടുകാർ അറിയാതെ നാടുചുറ്റുവാൻ ഇറങ്ങിയതാണ് പൊലീസിന് തലവേദന ആയത് . സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ വീട്ടിലേയ്ക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് സ്‌കൂളിൽ എത്തിയില്ലയെന്ന കാര്യം വീട്ടുകാർ അറിയുന്നത്. ഉടൻതന്നെ സ്‌കൂൾ അധികൃതർ പരാതിയുമായി ഉടുമ്പൻചോല പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്തി. നാടുചുറ്റുവാൻ പോയ കുട്ടികളിൽ ഒരാൾ ഇതിന് മുമ്പും ഇത്തരത്തിൽ സ്‌കൂളിൽ കയറാതെ നാട് ചുറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.