 
തൊടുപുഴ: ഭവന രഹിതർക്ക് വീട് വച്ച് നൽകുന്നതിന് സമ്പൂർണ്ണ ഭവന പദ്ധതി, ആരോഗ്യകേന്ദ്രങ്ങളെ ജനസഹൗദമാക്കുന്നതിനുള്ള ''ആർദ്രം'' പദ്ധതി എന്നിവയ്ക്ക് ഊന്നൽ നൽകുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു. ക്ഷീര വികസനം, ഫലവൃക്ഷതൈകളുടെ വിതരണം, മാലിന്യസംസ്‌ക്കരണം, ഭിന്നശേഷിക്കാരുടെ ക്ഷേമം, അടിസ്ഥാന സൗകര്യം വികസനം, പട്ടികജാതി- പട്ടികവർഗ്ഗ വികസനം, സാംസ്‌കാരിക പുരോഗതി എന്നിവയ്ക്കൊപ്പം ടൂറിസം വികസനത്തിനും ബഡ്ജറ്റ് ഊന്നൽ നൽകുന്നു. കൂടാതെ തൊഴിലുറപ്പ് പദ്ധതിയ്ക്കായി അഞ്ച് കോടി രൂപയും വിഭാവനം ചെയ്യുന്നു.
ആകെ 21,53,70,000 രൂപ വരവും 21,39,74,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു അവതരിപ്പിച്ചു. പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്ലോറി കെ.എ. പൗലോസ്, മാർട്ടിൻ ജോസഫ്, ലാലി ജോയി ഭരണ സമിതിയംഗങ്ങളായ ബിന്ദു ഷാജി, നീതുമോൾ ഫ്രാൻസിസ്, ഇ.കെ. അജിനാസ്, സുനി സാബു, അന്നു അഗസ്റ്റിൻ, ജോബി പൊന്നാട്ട്, ജിജോ കഴിക്കിച്ചാലിൽ, എ. ജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജി. ജയൻ തുടങ്ങിയവർ പങ്കെടുത്തു.