തൊടുപുഴ: കുടിവെള്ള ശുചിത്വ മേഖലയിലെ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ജില്ലാ ഓഫീസ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബ്ദുൽ കരിം അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റസിയ കാസിം, എസ്.ഇ.യു.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സജി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് ഡയറക്ടർ ജെസി സജി എന്നിവർ സംസാരിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ജലജീവൻ മിഷൻ, സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷൻ, വിവിധ ഗാർഹിക മാലിന്യസംസ്കരണ പദ്ധതികൾ, കമ്മ്യൂണിറ്റി മാലിന്യ സംസ്കരണ പദ്ധതികൾ, ലെഗസി വെസ്റ്റ് മാനേജ്മെൻ്റ്, ഗവേഷണങ്ങൾ, പഠനങ്ങൾ എന്നിവ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വേണ്ടി എസ്.ഇ.യു.എഫാണ് നടപ്പിലാക്കുന്നത്.