കട്ടപ്പന: പഠ്‌ന ലിഖ്‌ന അഭിയാൻ സാക്ഷരതാ പഠിതാക്കളുടെ ജില്ലാതല സംഗമവും കലാമേളയും ഇന്ന് രാവിലെ 10ന് അണക്കര എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ചക്കുപള്ളം, കുമളി, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ സാക്ഷരതാ പഠിതാക്കൾ പങ്കെടുക്കും. സംഗമം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയാകും. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനാകും. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം. അബ്ദുൾ കരീം സ്വാഗതം പറയും. ജില്ലാ പഞ്ചായത്തംഗം ജോസഫ് കുരുവിള പഠിതാക്കളെ ആദരിക്കും. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രാഹം എന്നിവർ സമ്മാന വിതരണം നടത്തും. ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നക്കുട്ടി വർഗീസ്,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു കുരുവിള, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കുസുമം സതീഷ്, ഷൈല വിനോദ്, ഷൈനി റോയി, ചക്കുപള്ളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ആന്റണി സ്‌കറിയ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കൊല്ലമല, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ജമിനി ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് പഠിതാക്കളുടെ വിവിധ കലാപരിപാടികൾ നടക്കും.