ksoman
എറണാകുളം മിൽമയുടെ കീഴിൽ ഫാം സെക്ടറിൽ ഏറ്റവും കൂടുതൽ പാലളന്ന മാതൃകാ കർഷകനുള്ള അവാർഡ് ഡോ. കെ. സോമൻ മിൽമാ ചെയർമാൻ ജോൺ തെരുവത്തിൽ നിന്ന് ഏറ്റുവാങ്ങുന്നു

തൊടുപുഴ: മികച്ച ക്ഷീരകർഷകനുള്ള മിൽമയുടെ അവാർഡും പ്രശസ്തി പത്രവും കൂടയത്തൂർ തുഷാരഗിരി ഡയറി ഫാം ഉടമ ഡോ. കെ. സോമന് ലഭിച്ചു. 2020- 21 വർഷത്തിൽ 3,78,400 രൂപയ്ക്കുള്ള 92,500 ലിറ്റർ പാലാണ് മിൽമയ്ക്ക് നൽകിയത്. എറണാകുളം മേഖലയുടെ വാർഷിക സമ്മേളനത്തിൽ വച്ച് 10,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും സർട്ടിഫിക്കറ്റും മിൽമാ ചെയർമാൻ ജോൺ തെരുവത്ത് ഡോ. കെ. സോമന് നൽകി.
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ, കുടയത്തൂർ ആപ്കോസ് പ്രസിഡന്റ്, ഷീര വികസന വകുപ്പ്- ക്ഷീര സംഘങ്ങളുടെ ജില്ലാ കൺസോർഷ്യം ബോർഡ് അംഗം, പെൻഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. കെ. സോമന് ഈ വർഷത്തെ മികച്ച ക്ഷീരകർഷകനുളള ബ്ലോക്ക് പുരസ്‌കാരവും ലഭിച്ചിരുന്നു.