periar
ചെറുതോണിപാലത്തിൽനിന്നും പെരിയാറിൽ വീണ പച്ചക്കറി വാഹനം

ചെറുതോണി തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ ചെറുതോണി പാലത്തിൽ നിയന്ത്രണം വിട്ട പച്ചക്കറി വാഹനം കൈവരി തകർത്ത്‌പെരിയാറിലേക്ക് മറിഞ്ഞു. ഡ്രൈവർ ധനേഷ് (22) അൽഭുതകരമായി രക്ഷപെട്ടു ശനിയാഴ്ചപുലർച്ചെ മൂന്നിനാണ് അപകടം. തമിഴ്‌നാട് കമ്പത്തു നിന്നും നിറയെ പച്ചക്കറിയുമായി ആലുവയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയ വാഹനം ഇടുക്കിയിൽ നിന്നു ഫയർഫോഴ്‌സെത്തിയാണ് കരക്കു കയറ്റിയതു് രാവിലെ തന്നെ ചെറുതോണി പാലം നിർമാണത്തിനായി എത്തിച്ച ക്രെയിൻ ഉപയോഗിച്ച് പെരിയാറിൽനിന്നും വാഹനം കരയ്‌ക്കെത്തിച്ചു.