ബൈസൺവാലി: ബൈസൺവാലി വനദീപം വായനശാലടെ ആഭിമുഖ്യത്തിൽ പി.എൻ. രാഘവൻ അനുസ്‌മരണവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും 29 ന് വൈകിട്ട് 4 ന് വായനശാല ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ പഞ്ചായത്ത് മെമ്പർമാർ,​ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കും.