വെള്ളത്തൂവൽ : ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി വെള്ളത്തൂവൽ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച 137 രൂപ ചലഞ്ച് പരിപാടി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. പയസ് എം.പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ വെള്ളത്തൂവൽ ടൗണിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജോർജ്‌തോമസ്,ബാബുപികുര്യാക്കോസ്, എ.എൻ സജികുമാർ, പി.എൻ തമ്പി ,റോയി ജോൺ, സി.കെ മീരാൻ, സോജൻ തോമസ്, ഒ.കെ.ശശി എന്നിവർ സംസാരിച്ചു.