 
ഇടവെട്ടി :ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സഹകരണത്തോടെ തെക്കും ഭാഗം എം.വി.ഐ.പി അക്വഡേറ്റിന് സമീപം ജൈവ വൈവിദ്ധ്യ പാർക്കിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവ്വഹിച്ചു. പൊതുസ്ഥലങ്ങൾ ഹരിത ഭംഗിയോടെ കാത്തുസൂക്ഷിക്കുക , പരിസ്ഥിതി സംരക്ഷണം, പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയൽ തുടങ്ങിയവയെല്ലാമാണ് പദ്ധതി ലക്ഷ്യമിടുന്നത്.വൈസ്. പ്രസിഡന്റ് . എ. കെ സുഭാഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി. എം. അബ്ദുൽ സമദ് റിപ്പോർട്ട് അവതരണവും ജൈവവൈവിധ്യ സംസ്ഥാന ബോർഡ് അംഗം സതീഷ് കുമാർ മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനി സാബു, സ്ഥിരം സമിതി അദ്ധക്ഷൻ ബേബി തോമസ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ . ലത്തീഫ് മുഹമ്മദ്, താഹിറ അമീർ, സൂസി റോയി, അഡ്വ. അജ്മൽഖാൻ അസ്സീസ്, അസീസ് ഇല്ലിക്കൽ, ജൈവവൈവിധ്യ ബോർഡ് ജില്ലാ മിഷൻ കോർഡിനേറ്റർ അശ്വതി, പെറ്റിയാർഡ്‌സ് ഏജൻസി പ്രതിനിധി . സന്തോഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ . വി. എസ് അബ്ബാസ്, വ്യാപാരി വ്യവസായി പ്രതിനിധി സുരേഷ്, എന്നിവർ സംസാരിച്ചു.. ബിൻസി മാർട്ടിൻ സ്വാഗതവും, മോളി ബിജു നന്ദിയും പറഞ്ഞു.