കുമളി : ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കാനുള്ള ക്ഷാമബത്ത കുടിശിക എത്രയും വേഗം അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ കുമളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം കെ.എസ്. രാഗേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി വി.ആർ ബീനാ മോൾ , ജില്ലാ പ്രസിഡന്റ് ആർ ബിജിമോൻ സംസ്ഥാന കൗൺസിൽ അംഗം പി റ്റി ഉണ്ണി എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി ശ്രീജിത്ത് കുമാർ പി എസ് (പ്രസിഡന്റ് ) അമർ ദാസ് ( വൈസ് പ്രസിഡന്റ് ) ആർ രാജേഷ് (സെക്രട്ടറി) ജോസഫ് ചാക്കോ ( ജോയിന്റ്സെക്രട്ടറി ) സുജിത കെ .കെ ( ട്രഷറർ ) സെലിന കെ. കെ ( വനിത കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.