നെടുങ്കണ്ടം: 1.102 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പൂപ്പാറ സ്വദേശി ജയപ്രകാശാണ് (22) എക്‌സൈസിന്റെ പിടിയിലായത്. ഉടുമ്പഞ്ചോല എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി. മനൂപും സംഘവുമാണ് പൂപ്പാറ ഭാഗത്ത് നിന്ന് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ യൂനസ് ഇ.എച്ച്, ജെ. പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിൽസ്‌ ജോസഫ്, അമൽ പി.എം, അരുൺ ശശി, അരുൺ മുരളീധരൻ, ഷിജോ അഗസ്റ്റിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.