rail
കെ റെയിലിനെതിരെ തൊടുപുഴയിൽ നടന്ന പ്രതിഷേധ സമരം

തൊടുപുഴ: കേരളം ദർശിച്ച ഏറ്റവും വലിയ ജനകീയ സമരമായി കെ. റെയിൽ വിരുദ്ധ സമരം മാറിയതായി കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ രക്ഷാധികാരി പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. കേരളത്തിൽ അരങ്ങേറുന്ന പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാവ്‌ലിൻ ഇടപാടിൽ കോടികൾ തട്ടിയതുപോലെ ജനങ്ങൾക്ക് വേണ്ടാത്ത കെ റെയിൽ കൊണ്ടുവന്ന് കൊള്ള നടത്താനുള്ള ശ്രമമാണ് പിണറായി നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ എ.എൻ. സോമദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിൻസെന്റ് മാളിയേക്കൽ, എൻ. വിനോദ് കുമാർ,​ സുരേഷ് ബാബു,​ ടി.ജെ. പീറ്റർ, ജോസ് ചുവപ്പുങ്കൽ,​ ട്രീസാ കാവാലം,​ എം.എം. മോനിച്ചൻ, എ.എൽ. ഈപ്പച്ചൻ,​ ജയിംസ് കോലാനി,​ എ.എൽ. സേവ്യർ,​ സെബാസ്റ്റ്യൻ അബ്രാഹം എന്നിവർ സംസാരിച്ചു. പ്രതീകാത്മകമായി തയ്യാറാക്കിയ സർവേക്കല്ലുകൾ പിഴുതെറിഞ്ഞ് സമരത്തോട് ഐക്യദാർഢ്യം രേഖപ്പെടുത്തി.