anushka
അനുഷ്‌ക ഷിബു

പീരുമേട്: 2020- 21 അദ്ധ്യയനവർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ
50ൽ 50 മാർക്കും നേടി പാമ്പനാർ ഗവ. ഹൈസ്‌കൂളിലെ അനുഷ്‌ക ഷിബു സംസ്ഥാനത്ത് തന്നെ ഒന്നാംസ്ഥാനത്തെത്തി. ജില്ലയിലെ തോട്ടം മേഖലയായ പാമ്പനാറ്റിൽ നിന്ന് ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്തരം ഒരു മികച്ച നേട്ടം കൈവരിക്കുന്നത്. പീരുമേട് കല്ലാർ തൊമ്മൻപറമ്പിൽ വീട്ടിൽ ഓട്ടോ തൊഴിലാളിയായ ഷിബുവിന്റെയും കുമളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ നസീമയുടെയും മകളാണ് അനുഷ്‌ക. ഈ ഓൺലൈൻ പഠനകാലത്തും സ്‌കൂളിലെ ചിട്ടയോടു കൂടിയുള്ള വിദഗ്ദ്ധ പരിശീലനവും നിശ്ചയദാർഢ്യമാണ് അനുഷ്‌കയെ സംസ്ഥാനത്ത് തന്നെ ഒന്നാമതാക്കി മാറ്റിയത്. സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മൂന്ന് കുട്ടികൾക്ക് കൂടി മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള അനുഷ്‌കയുടെ ഉന്നത വിജയം മറ്റു കുട്ടികൾക്കും മാതൃകയാണ്.