പീരുമേട്: സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിൽ സമരം ചെയ്ത വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പീരുമേട് ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം എം. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം,​ സി. യേശുദാസ്, നിക്‌സൺ ജോർജ്, മനോജ് രാജൻ,​ ശാന്തി രമേഷ് എന്നിവർ സംസാരിച്ചു.