ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം യൂണിയൻ ബാങ്ക് തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ ആറ് ദിവസത്തെ കൂൺ കൃഷി പരിപാലനം,​ മാർക്കറ്റിംഗ് എന്നിവയിൽ പരിശീലനം നൽകുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 22ന് പ്രണവം ലൈബ്രറിയിൽ എത്തിച്ചേരണം. ഫോൺ: 9847860226.