 
തൊടുപുഴ: വിൻസൻഷ്യൻ സഭ കോട്ടയം പ്രോവിൻസ് അംഗവും തൊടുപുഴ മൈലക്കൊമ്പ് മഠത്തിനാൽ കുടുംബാംഗവുമായ ഫാ. തോമസ് മഠത്തിനാൽ വി.സി (70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9.30ന് കോട്ടയം അടിച്ചിറയിലുള്ള പരിത്രാണ റിട്രീറ്റ് സെന്റർ ചാപ്പലിൽ. മൈലക്കൊമ്പ് മഠത്തിനാൽ പരേതരായ വർക്കി- ഏലിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. തോമസ് 1979 ഡിസംബറിൽ പൗരോഹിത്യം സ്വീകരിച്ചു. പരേതൻ ദീർഘകാലം കുറവിലങ്ങാട് നസ്രത്തു ഹിൽ ഇ.എം.എച്ച്.എസ്, തൊടുപുഴ ഡീ പോൾ ഇ.എം.എച്ച്.എസ് എന്നിവിടങ്ങളിൽ പ്രധാന അദ്ധ്യാപകനായിരുന്നു. സഹോദരങ്ങൾ: ചാക്കോ (ചേലച്ചുവട്), മാത്യു (മൈലക്കൊമ്പ്), സി. കാർലൈൻ എസ്.എച്ച് (എസ്.എച്ച്, കോൺവെന്റ് രണ്ടാർ റിട്ട. ടീച്ചർ), റോസമ്മ ജയിംസ് (റിട്ട. ടീച്ചർ, ജി.എൽ.പി.എസ്, വെങ്ങോല ), ജോസഫ് (റിട്ട. മാനേജർ അർബൻ ബാങ്ക് തൊടുപുഴ), മേരി ജോൺ (റിട്ട. ടീച്ചർ, എസ്.എസ്.എച്ച്.എസ്, തൊടുപുഴ), ലൂസി വിൻസെന്റ് (റിട്ട. ടീച്ചർ, എസ്.ജി.എച്ച്.എസ്, വാഴത്തോപ്പ്).