അരിക്കുഴ: വരിക്കത്താനത്ത് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരമുള്ള പരിഹാര ക്രിയകൾ 21, 22, 23 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ഉമേഷ് നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലും ചടങ്ങുകൾ നടക്കും. 21ന് രാവിലെ പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, 6.30ന് അഭിഷേകം, മലർനിവേദ്യം, ഏഴിന് മഹാഗണപതി ഹോമം, 9.30 മുതൽ മൃത്യുഞ്ജയ ഹോമം, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7.30 ന് മഹാസുദർശന ഹോമം, ഭഗവതിസേവ, അത്താഴപൂജ, 22ന് രാവിലെ പതിവ് പൂജകൾ, ഏഴിന് മഹാഗണപതി ഹോമം, 9.30 മുതൽ കാൽകഴുകിച്ചൂട്ട്, കലശാഭിഷേകങ്ങൾ, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ, 23ന് രാവിലെ പതിവ് പൂജകൾ, ഏഴിന് മഹാഗണപതി ഹോമം, 9.30 മുതൽ കാൽകഴുകിച്ചൂട്ട്, 11ന് ഉച്ചപൂജ.