വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗവ. യു.പി സ്‌കൂൾ വാർഷികവും 16 വർഷം സേവനമനുഷ്ഠിച്ച അദ്ധ്യാപികയ്ക്ക് യാത്രയയപ്പും നൽകി. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക പുഷ്പറാണിക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എം. ഉഷ, ജില്ലാ പഞ്ചായത്ത് അംഗം എസ്.പി. രാജേന്ദ്രൻ, ശ്രീരാമൻ, ഷാജി പൈനേടത്ത്, എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.