ഇടവെട്ടി: പഞ്ചായത്തിൽ ആധുനിക പൊതുശ്മശാനം എത്രയും പെട്ടെന്ന് യാഥാർത്യമാക്കുമെന്ന് പ്രസിഡന്റ് ഷീജ നൗഷാദ് പറഞ്ഞു. കെ.പി.എം.എസ് ശാസ്താംപാറ ശാഖാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് മുന്നോടിയായി മുരളിക്കവലയിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു. ശബരീനന്ദനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ഷാജി ശിവരാമൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. അജിനാസ്, മെമ്പർമാരായ ബിൻസി മാർട്ടിൻ, താഹിറ അമീർ, സഭാ നേതാക്കളായ എം.കെ. പരമേശ്വരൻ, സുരേഷ് കണ്ണൻ, ഉഷ സോമൻ, വത്സ മോഹൻ, സുനിത രാജീവ്, ശാഖാ സെക്രട്ടറി സാബു മാധവൻ, രമ്യ അനിൽ, രതീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ അസി. സെക്രട്ടി കെ.ജി. സോമൻ ഉദ്ഘാടനം ചെയ്തു.