കോട്ടയം: ശ്രീ മംഗളാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ചൈത്ര പൗർണമി ഉത്സവം ഏപ്രിൽ 16ന് കുമളി തിരുചെങ്കുന്നിൽ നടക്കും. ശ്രീ മംഗളാദേവിയുടെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പും സ്പെഷ്യൽ കവറും പുറത്തിറക്കാൻ ഹിന്ദു ചേരമർ സംഘടനകളുടെ കോൺഫെഡറേഷൻ യോഗം തീരുമാനിച്ചു. രാജുകുടമാളൂർ, അഡ്വ. വി.ആർ. രാജു, പി.എസ്. പ്രദാസ്, കല്ലറ പ്രശാന്ത്, ശിവാനന്ദ പത്മകുമാർ, തങ്കൻ വി. ഇരവിമംഗലം, സജീവ് മാമ്പിശേരി, എ.കെ. സജീവ്, ദിലീപ് തേക്കേക്കുറ്റ് എന്നിവർ പങ്കെടുത്തു.