തുടങ്ങനാട്: തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് പൊതുയോഗം പ്രസിഡന്റ് സിബി ജോസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് യോഗത്തിൽ വിതരണം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അനുമോദനം ജോബി തീക്കുഴിവേലീൽ, ജോജോ കിഴക്കേപറമ്പിൽ എന്നിവർക്ക് നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് സോണി മുണ്ടക്കാട്ട്, ബോർഡ് മെമ്പർ ടി.എം. ജോസഫ്, സെക്രട്ടറി ബെന്നി മാത്യു എന്നിവർ സംസാരിച്ചു.