പള്ളിവാസൽ: കോൺഗ്രസിന്റെ കഠാര രാഷ്ട്രീയത്തിനും സ്ത്രീകളോടുള്ള അധിക്ഷേപത്തിനുമെതിരെ സി.പി.എം കുഞ്ചിത്തണ്ണി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. വി.ജി. പ്രതീഷ് കുമാർ അദ്ധ്യക്ഷനായി. കുഞ്ചിത്തണ്ണി ലോക്കൽ കമ്മിറ്റി സെക്രട്ടറി തേജസ് കെ. ജോസ് സ്വാഗതം പറഞ്ഞു. കെ.ആർ. ജയൻ, എം.എം. കുഞ്ഞുമോൻ, എൻ.എൻ. വിജയൻ, ആർ.സി. ഷാജൻ, എം.ആർ. സോമരാജൻ, കെ.കെ. അംബുജാക്ഷൻ, ആന്റോ മാത്യു, സ്വപ്ന സജി, ജാൻസി ജോഷി എന്നിവർ സംസാരിച്ചു.