sureshbabu

തദ്ദേശ വികസനം ഇവിടെവരെ

തൊടുപുഴ: കോടിക്കുളം പഞ്ചായത്തിൽ രണ്ട് വർഷം കൊണ്ട് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ പദ്ധതി ഒരുങ്ങുന്നു. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജലവിതരണം സാദ്ധ്യമാക്കാനാണ് ലക്ഷ്യ മിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും , പഞ്ചായത്തും, ഗുണഭോക്താക്കളുടെയും പങ്കാളിത്തതോടെയാണ് നടപ്പാക്കുന്നത്. 50 ശതമാനം തുക കേന്ദ്ര സർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരും പതിനഞ്ച് , പത്ത് ക്രമത്തിൽ പഞ്ചായത്തും ഗുണഭോക്തക്കളും വിഹിതം നൽകണം. ആലക്കോട് പദ്ധതിയിൽ നിന്നും കൂടുതൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചാണ് കോടിക്കുളത്തേക്ക് ജലം എത്തിക്കുക. കുടിവെള്ളം കിട്ടാക്കനിയാകുന്ന ഉയർന്ന മേഖലകളിൽ താമസിക്കുന്നവർക്ക് കൂടി പദ്ധതി പൂർത്തിയാകുന്നതോടെ കുടിനീർലഭ്യമാകും.

എല്ലാ വീടുകളിലും റിംഗ് കമ്പോസ്റ്റ്

ശുചിത്വ മിഷ്യനും പഞ്ചായത്തും സംയുക്തമായി എല്ലാ വീടുകളിലും ദ്രവ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ പദ്ധതി തയ്യറാക്കുന്നു. വീടുകളിൽ റീംഗ് കമ്പോസ്റ്റ് സ്ഥാപിച്ചാണ് മാലിന്യ സംസ്ക്കരണം നടത്തുന്നത്. ഒരു റിംങ്ങിന് 2250 രൂപ പഞ്ചായത്തും 250 രൂപ ഗുണഭോക്താക്കളം വഹിക്കണം. ഖര മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തും.

ഐരാംമ്പിള്ളി ഗവ. സ്കൂളിൽ ജൈവ വൈവിദ്ധ്യ ഉദ്യോനം

ഐരാംമ്പിള്ളി ഗവൺമെൻ് ഹൈസ്കുളിൽ ജൈവ വൈവിത്യ ഉദ്യോനം സ്ഥാപിക്കും. ജൈവ വൈവിത്യ ബോർഡുമായി സഹകരിച്ചാണ് ഒരേക്കാർ സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നത്. പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ഉദ്യോനം ഒരുക്കുന്നത്. പ്ലാവ് ,മാവ്, പുളി ഉൾപ്പെടെ തനത് വ്യക്ഷങ്ങളാണ് വെച്ചു പിടിപ്പിക്കുക. ഇവിടെ കുട്ടികൾക്ക് ഇരിപ്പിട സൗകര്യവും സജ്ജമാക്കും. ശലഭ പാർക്കും നക്ഷത്ര വനവും ഇതിനോടനുബന്ധിച്ച് നിർമ്മിക്കും.

ടൂറിസം വികസനത്തിന് ആലോചന

പടിഞ്ഞാറേ കോടിക്കുളം ചേനകുടകൻ പാറയിൽ വിനോദ സഞ്ചാര വികസനത്തിന് ആലോചന. കണ്ണിന് വിരുന്നൊരുക്കുന്ന പ്രകൃതി ഭംഗിയിൽ മുങ്ങി നിൽക്കുന്ന പ്രദേശമാണിത്. സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്ന പാടശേഖരങ്ങളുടെ വിദൂര കാഴ്ചയും അസ്വദിക്കാം. ടുറിസ്റ്റുകൾ ഇവിടെയ്ക്ക് കടന്നു വരുന്നതിന് അടിസ്ഥാന വികസനം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. സാമുഹ്യ വിരുദ്ധരെ നിയന്തിക്കാൻ വൈകിട്ട് 5 മുതൽ രാവിലെ 5 വരെ ഇവിടെ സന്ദർശനം നിരോധിച്ചിട്ടുണ്ട്.

"ജില്ലാ - ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച റോഡുകൾ, സ്കൂളുകൾ എന്നിവയുടെ വികസനത്തിന് പദ്ധതി അവിഷ് കരിക്കും. നെടുമറ്റം എൽ.പി സ്കൂളിൽ സയൻസ് ലാബ് സ്ഥാപിച്ചു. ലൈഫ് ഭവന പദ്ധതിയിൽ പുതിയതായി 376 വീടുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ജനറൽ വിഭാഗത്തിൽ 41, എസ് .സി വിഭാഗത്തിൽ 29, എസ്.ടി വിഭാഗത്തിൽ ഒരു വീടും പൂർത്തികരിച്ചു.

ടി.വി. സുരേഷ് ബാബു

പ്രസിഡൻ് ,കോടിക്കുളം പഞ്ചായത്ത്