വണ്ടിപ്പെരിയാർ : മദ്യപിച്ച് ആശുപത്രിയിൽ ആക്രമണം നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു .വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അക്രമം നടത്തുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ അരണക്കൽ സ്വദേശികളായ ആമോസ് , ധനു സിംഗ് ,ജോസ് എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം .പരിക്കേറ്റ ഒരാളുമായി എത്തിയ സംഘം ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിന്റെ പേരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ്ദീപാ മോൾ. മണികണ്ഠൻ എന്നിവരെ കയ്യേറ്റം ചെയ്തിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതികൾ കടന്ന് കളഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ഒരു മണിക്കൂർ പ്രതിഷേധിച്ചു. സി എച്ച് സി യിൽ വൈകിട്ട് 6 വരെയാണ് ഡോക്ടറുടെ സേവനം ലഭ്യമാക്കുക . അതിനുശേഷം മറ്റ് ആശുപത്രിയിലേക്ക് രോഗികളെ പറഞ്ഞു വിടുകയാണ് ചെയ്യുന്നത്.