തൊടുപുഴ:ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖലാ സമ്മേളനം ഇന്ന് തൊടുപുഴ ഗായത്രി ഓഡിറ്റോറിയത്തിൽ നടക്കും. മേഖലാ പ്രസിഡന്റ് എ.കെ സുഭാഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രമേശ് ഉദ്ഘാടനം ചെയ്യും. പ്രവർത്തന റിപ്പോർട്ട് മേഖല സെക്രട്ടറി ഡി.കെ. സജിമോനും വരവ് ചെലവ് കണക്ക് മേഖല ട്രഷറർ സനോജ് ജോസഫും അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ, സംസ്ഥാന നേതാക്കൾ സംസാരിക്കും.