
ചെറുതോണി :വാഴത്തോപ്പ് പേപ്പാറയിൽ വച്ച് പിക്കപ്പിൽ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.
സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന പശ്ചിമബംഗാൾ സ്വദേശിയാണ് ഇന്നലെ രാവിലെ എട്ടുമണിയോടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്. പശ്ചിമ ബംഗാളിലെ ഗോലാലും ബഗരാധി മജീൽ ദേവാസിസ് മജീ (20) ആണ് മരണമടഞ്ഞത്. റോഡ് നിർമാണത്തിൽ ഏർപ്പെടുവാൻ വേണ്ടി പണി സ്ഥലത്തേക്ക് പോകമ്പോൾ പിക്കപ്പിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിൽ ഡോർനോട് ചേർന്ന് ഫോണിൽ സംസാരിച്ചിരിക്കവേ അബദ്ധത്തിൽ വെളിയിലേക്ക് തെറിച്ചുവീണണ് അപകടം. ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം പോസ്റ്റമോർട്ടത്തിനശേഷം സ്വദേശമായ ബെസ്റ്റ് ബംഗാളിലേക്ക് കൊണ്ടുപോകും.