
ഇടവെട്ടി : ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ 'കർഷക ജ്യോതി ' എന്ന പേരിൽ ഇക്കോഷോപ്പ് ഇടവെട്ടി മാർത്തോമ പി.എച്ച്.സിക്ക് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 2018- 19 സാമ്പത്തിക വർഷം ഇടവെട്ടി ഗ്രാമപഞ്ചായത്തിന് ലഭിച്ച ജൈവ അവാർഡ് തുകയ്ക്കുള്ള പ്രൊജ്ര്രക് സംരംഭം ആയിട്ടാണ് ഇക്കോ ഷോപ്പ് ആരംഭിച്ചത്. കർഷകർക്കായുള്ള ഗുണമേന്മയുള്ള ജൈവവളങ്ങൾ, വിത്തുകൾ, പച്ചക്കറി തൈകൾ, ജൈവ കീട കുമിൾ നാശിനികൾ, കാർഷിക ഉപകരണങ്ങൾ, കാർഷിക ഉത്പ്പന്നങ്ങൾ തുടങ്ങിയവ ഇക്കോഷോപ്പിൽ നിന്നും ലഭിക്കുന്ം..ഇക്കോഷോപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ഷീജാ നൗഷാദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ സുഭാഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ ചന്ദ്രബിന്ദു മുഖ്യപ്രഭാഷണം നടത്തി. എസ്.സി.ബി തെക്കുംഭാഗം ബാങ്ക് പ്രസിഡന്റ് ടോമി കാവാലം, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിൻസി മാർട്ടിൻ , പഞ്ചായത്ത് മെമ്പർമാരായ ലത്തീഫ് മുഹമ്മദ്, അസീസ് ഇല്ലിക്കൽ , പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സമദ്, സീനിയർ ക്ലർക്കുമാരായ യൂസഫ് പി.എം, ജൈയ്‌സൺ ജെ മൈലാടൂർ കാർഷിക വികസന സമിതി അംഗങ്ങളായ ജയ്‌മോൻ വട്ടംകണ്ടത്തിൽ, അബ്രഹാം അടപ്പൂർ, സരളാസ് വി ചെറുകര, സന്തോഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. . കൃഷി ഓഫിസർ ബിൻസി കെ വർക്കി സ്വാഗതവും കൃഷി അസിസ്റ്റന്റ് ബുഷറ നന്ദിയും പറഞ്ഞു.