rajan
രാജൻ

കട്ടപ്പന : പോക്‌സോ കേസിലെ പ്രതിയ്ക്ക് അഞ്ച് വർഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് കട്ടപ്പന പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി .വണ്ടിപ്പെരിയാർ സ്വദേശി രാജൻ (യേശുരാജൻ 27) നാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷ വിധിച്ചത്.സ്‌കൂൾ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസുകളിലാണ് ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.2018 ലും 2019 ലുമാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്.പബ്ലിക് പ്രോസികൂട്ടർ അഡ്വ. സുസ്മിത ജോൺ കോടതിയിൽ ഹാജരായി.