ഇടുക്കി : റെവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി. കളക്ടറേറ്റിന് മുന്നിൽ നടന്ന കൂട്ടധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം എം ബി ബിജു നന്ദിയും പറഞ്ഞു.