തൊടുപുഴ: ഇലക്ട്രിസിറ്റി ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷന്റെ തൊയൂണിറ്റ് വാർഷിക പൊതുയോഗം പ്രസിഡന്റ് പി. എസ്. ഭോഗീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് . എം. റ്റി. വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ. പ്രേമകുമാരിയമ്മ .ജില്ലാ സെക്രട്ടറി കെ. സി. ഗോപിനാഥൻ നായർ, ത്രിപ്പൂണിത്തുറ യൂണിറ്റ് സെക്രട്ടറി രാജഗോപാൽ, ശശി ബി. മറ്റം, ഭാസ്‌ക്കരൻ കെ. എൻ., സി.ജെ.കുര്യൻ, സോമൻ കെ. എസ്. സി.ജി.അന്നക്കുട്ടി, വിജയലക്ഷ്മി വി.കെ. എന്നിവർ പ്രസംഗിച്ചു. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വൈദ്യുതിയുടെ ഉല്പാദന വിതരണ മേഖലകൾ സ്വകാര്യവൽക്കരിക്കാനും കർഷകർ ഉൾപ്പെടെയുള്ളവർക്ക് സബ്‌സിഡികൾ എടുത്തു കളയാനുമുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
യൂണിറ്റ് ഭാരവാഹികളായി പി. എസ്. ഭോഗീന്ദ്രൻ(പ്രസിഡന്റ്) , റ്റി. എ. ജോർജ്ജ് , കെ. എൻ. ഭാസ്‌ക്കരൻ(വൈസ് പ്രസിഡന്റ്), കെ.സി. ഗോപിനാഥൻ നായർസെക്രട്ടറി , പി. രവി, സി. ജി, അന്നക്കുട്ടിജോയിന്റ് സെക്രട്ടറി, പി എൻ പ്രഭാകരൻ(ട്രഷറർ), വി.കെ. രാജീവ്(സംസ്ഥാന സമിതി അംഗം)എന്നിവരെ തിരഞ്ഞെടുത്തു.