കട്ടപ്പന : നാടക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കട്ടപ്പനയിൽ ലോകനാടകദിനം ആചരിക്കും.വൈകിട്ട് 4 മണിക്ക് ദീപ്തി കോളജ് ഹാളിൽ നാടക് ജില്ലാ പ്രസിഡന്റ് കാഞ്ചിയാർ രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നാടകദിന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.ഇ ജെ.ജോസഫ് എഴുതിയ നാടകങ്ങളുടെ സമാഹാരമായ മഞ്ഞുമലകൾ ജോസ് കോനാട്ടും, എം.ജെ.ആന്റണി എഴുതിയ ഗുരുത്വം നടൻ ചിലമ്പനും, അടിമാലി കോനാട്ട് പബ്ലിക്കേഷൻസിന്റെ നൂറാമത് പുസ്തകമായ അതിജീവനം മോബിൻ മോഹനും പ്രകാശനം ചെയ്യും.ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകരായ സത്യൻ കോനാട്ട്, എം.ഒ.മത്തായി എന്നിവരെ ആദരിക്കും. കെ.സി.ജോർജ് എഴുതി അനിൽ കെ ശിവറാം, എം.സി.ബോബൻ എന്നിവർ അഭിനയിക്കുന്ന കുറ്റവും ശിക്ഷയും നാടകവും അവതരിപ്പിക്കും