വഴിത്തല: സമഗ്ര ജൈവപച്ചക്കറി വികസനവും വിപണനവും,ടൂറിസം,ശുചിത്വം, ഊർജ്ജ മേഖലയിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കൽ, ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ദുരിന്ത നിവാരണ പദ്ധതികൾ, ഭവന നിർമ്മാണം എന്നിവയക്ക് മുൻതൂക്കം നല്കി പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാലിന്റെ അദ്ധ്യക്ഷതയിൽ ചേരർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്രാജേശ്വരി ഹരിധരൻ ബഡ്ജറ്റ് അവതരിപ്പിച്ചു. 118184928/ രൂപ വരവും 116028000/ രൂപ ചെലവും 2156928/ രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ഗ്രാമപഞ്ചായത്തിന്റെന ബഡ്ജറ്റ്.