കട്ടപ്പന : സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 28,29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ മൂന്ന് പ്രചരണ ജാഥകൾ സംഘടിപ്പിക്കുമെ ന്ന് നേതാക്കൾ അറിയിച്ചു.ഇന്ന് വൈകിട്ട് 4 ന് മൂന്ന് ജാഥകളും നെടുങ്കണ്ടത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ പങ്കെടുക്കും.തുടർന്ന് 24,25 തിയതികളിൽ ജാഥകൾ ജില്ലയിൽ പര്യടനം നടത്തും.മാർച്ച് 26 ന് തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രവർത്തകരും വൈകിട്ട് 7 ന് വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിക്കും.പണിമുടക്ക് ദിനങ്ങളിൽ 45 സമരകേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കളായ കെ. എസ് മോഹനൻ, റ്റി. എസ് ബിസി, റ്റി.ആർ ശശിധരൻ എന്നിവർ അറിയിച്ചു.