കരിമണ്ണൂർ :ഗ്രാമ പഞ്ചായത്ത് 2021-22 വർഷം കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന തെങ്ങിൻതൈ വിതരണം പദ്ധതിയുടെ ഉത്ഘാടനംഇന്ന് ഉച്ചയ്ക്ക് 2 ന് കരിമണ്ണൂർ കൃഷി ഭവനിൽ നടത്തും. ഗുണഭോക്തൃ വിഹിതം അടച്ച രസീതുമായി ഗുണഭോക്താക്കൾ ഉച്ചയ്ക്ക് 2 മുതൽ കൃഷിഭവനിലെത്തി തെങ്ങിൻ തൈകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രസിഡന്റ് അറിയിച്ചു.