കുമാരമംഗലം: ജലദിനാചരണ ഭാഗമായിട്ട് പുഴയ്ക്ക് ഒരു കരുതൽ എന്നതിന്റെ ഭാഗമായിട്ട് കുമാരമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 1പയ്യാവ് പുഴയുടെ ഭാഗത്ത് സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ഇല്ലി തൈ നട്ട് കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന നാസർ ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സിബിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യോ എക്കണോമിക് ഫൗണ്ടേഷൻ പ്രതിനിധി ജിനോ സ്വാഗതമാശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഗ്രേസി തോമസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷാ രാജശേഖരൻ,വാർഡ് മെമ്പർമാരായ ശരത് ബാബു, ലൈല കരീം ഹരിത കർമസേന അംഗം മേരി ജോസ്, ആശാ വർക്കർ സന്ധ്യ ജോജി, പ്രേദേശ വാസികൾ എന്നിവർ പങ്കെടുത്തു.