തൊടുപുഴ: നാഷണൽ വോട്ടേഴ്‌സ് ഡേയോടനുബന്ധിച്ച് ''എന്റെ വോട്ട് എന്റെ 'ഓരോ വോട്ടിന്റെയും ശക്തി എന്ന ആശയത്തെ മുൻനിർത്തി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ ഇലക്ഷൻ കമ്മീഷൻ സംഘടിപ്പിക്കുന്ന ക്വിസ്സ്, സ്റ്റോഗൺ, ഗാനാവതരണം, പോസ്റ്റർ ഡിസൈനിംഗ്, വീഡിയോ ചിത്രീകരണം എന്നീ വിഭാഗങ്ങളിലെ ദേശീയതല മത്സരത്തിന് അപേക്ഷിക്കുന്ന തിയതി ദീർഘിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ https://ecisveep.nic.in/contest/ നിന്ന് മത്സരങ്ങളെ സംബന്ധിച്ച് വിശദമായ വിവരങ്ങളും നിർദ്ദേശങ്ങളും നിബന്ധനകളും മനസ്സിലാക്കാം. മത്സരാർത്ഥികളുടെ പേര്, പങ്കെടുക്കുന്ന മത്സര വിഭാഗം എന്നിവയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി. എൻട്രികൾ വൈബ്‌സൈറ്റിലേക്ക് മാർച്ച് 31 വരെ ഇ-മെയിൽ ചെയ്യാം.